Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bengal Chief Minister

സുവേന്ദു ഇനി വംഗനാടിന്‍റെ അധികാരി

ബം​​​​​​​​ഗാ​​​​​​​​ളി​​​​​​​​ല്‍ 34 വ​​​​​​​​ര്‍ഷ​​​​​​​​ത്തെ ഇ​​​​​​​​ട​​​​​​​​തു​​​​​​​​ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന് അ​​​​​​​​ന്ത്യം​​​​​​​​കു​​​​​​​​റി​​​​​​​​ക്കാ​​​​​​​​ന്‍ മ​​​​​​​​മ​​​​​​​​ത ബാ​​​​​​​​ന​​​​​​​​ര്‍ജി​​​​​​​​ക്കു വേ​​​​​​​​ദി തു​​​​​​​​റ​​​​​​​​ന്ന​​​​​​​​തു ന​​​​​​​​ന്ദി​​​​​​​​ഗ്രാം പ്ര​​​​​​​​ക്ഷോ​​​​​​​​ഭ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​ന്തോ​​​​​​​​നേ​​​​​​​​ഷ്യ ആ​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യ സ​​​​​​​​ലിം ഗ്രൂ​​​​​​​​പ്പി​​​​​​​​നു കെ​​​​​​​​മി​​​​​​​​ക്ക​​​​​​​​ല്‍ ഹ​​​​​​​​ബ്ബ് സ്ഥാ​​​​​​​​പി​​​​​​​​ക്കാ​​​​​​​​ന്‍ ക​​​​​​​​ര്‍ഷ​​​​​​​​ക​​​​​​​​രു​​​​​​​​ടെ ഭൂ​​​​​​​​മി ഏ​​​​​​​​റ്റെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നെ​​​​​​​​തി​​​​​​​​രേ ന​​​​​​​​ട​​​​​​​​ന്ന പ്ര​​​​​​​​ക്ഷോ​​​​​​​​ഭ​​​​​​​​മാ​​​​​​​​ണ് ഈ​​​​​​​​സ്റ്റ് മി​​​​​​​​ഡ്‌​​​​​​​​നാ​​​​​​​​പു​​​​​​​​ര്‍ ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ ന​​​​​​​​ന്ദി​​​​​​​​ഗ്രാം എ​​​​​​​​ന്ന കൊ​​​​​​​​ച്ചുപ​​​​​​​​ട്ട​​​​​​​​ണ​​​​​​​​ത്തെ ശ്ര​​​​​​​​ദ്ധാ​​​​​​​​കേ​​​​​​​​ന്ദ്ര​​​​​​​​മാ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത്.

പ​​​​​​​​ത്തു മാ​​​​​​​​സം നീ​​​​​​​​ണ്ട പ്ര​​​​​​​​ക്ഷോ​​​​​​​​ഭ​​​​​​​​ത്തി​​​​​​​​നി​​​​​​​​ടെ പോ​​​​​​​​ലീ​​​​​​​​സ് വെ​​​​​​​​ടി​​​​​​​​വ​​​​​​​​യ്പി​​​​​​​​ല്‍ ഒ​​​​​​​​ട്ടേ​​​​​​​​റെ പേ​​​​​​​​ര്‍ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ടു. ന​​​​​​​​ന്ദി​​​​​​​​ഗ്രാം കൊ​​​​​​​​ളു​​​​​​​​ത്തി​​​​​​​​യ പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധാ​​​​​​​​ഗ്നി 34 വ​​​​​​​​ര്‍ഷ​​​​​​​​ത്തെ ഇ​​​​​​​​ട​​​​​​​​തു​​​​​​​​ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തെ തൂ​​​​​​​​ത്തെ​​​​​​​​റി​​​​​​​​ഞ്ഞു. ന​​​​​​​​ന്ദി​​​​​​​​ഗ്രാം പ്ര​​​​​​​​ക്ഷോ​​​​​​​​ഭ​​​​​​​​മാ​​​​​​​​ണ് സു​​​​​​​​വേ​​​​​​​​ന്ദു​​​​​​​​വി​​​​​​​​നെ സ​​​​മു​​​​ന്ന​​​​ത നേ​​​​​​​​താ​​​​​​​​വാ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത്. ന​​​​​​​​ന്ദി​​​​​​​​ഗ്രാ​​​​​​​​മി​​​​​​​​ല്‍ ഭൂ​​​​​​​​മി​​​​​​​​യേ​​​​​​​​റ്റെ​​​​​​​​ടു​​​​​​​​ക്ക​​​​​​​​ലി​​​​​​​​നെ​​​​​​​​തി​​​​​​​​രേ​​​​​​​​യു​​​​​​​​ള്ള പോ​​​​​​​​രാ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ല്‍ മ​​​​​​​​മ​​​​​​​​ത​​​​​​​​യ്‌​​​​​​​​ക്കൊ​​​​​​​​പ്പം തോ​​​​​​​​ളോ​​​​​​​​ടു തോ​​​​​​​​ള്‍ ചേ​​​​​​​​ര്‍ന്നു പ്ര​​​​​​​​വ​​​​​​​​ര്‍ത്തി​​​​​​​​ച്ച​​​​​​​​യാ​​​​​​​​ളാ​​​​​​​​ണ് സു​​​​​​​​വേ​​​​​​​​ന്ദു. 2021ല്‍ ​​​​​​​​ന​​​​​​​​ന്ദി​​​​​​​​ഗ്രാ​​​​​​​​മി​​​​​​​​ലും 2026ല്‍ ​​​​​​​​ഭ​​​​​​​​വാ​​​​​​​​നി​​​​​​​​പു​​​​​​​​രി​​​​​​​​ലും മ​​​​​​​​മ​​​​​​​​ത​​​​​​​​യെ ത​​​​​​​​റ​​​​​​​​പ​​​​​​​​റ്റി​​​​​​​​ച്ച് ച​​​​​​​​രി​​​​​​​​ത്ര​​​​​​​​മെ​​​​​​​​ഴു​​​​​​​​തി ഇ​​​​​​​​ദ്ദേ​​​​​​​​ഹം. ന​​​​​​ന്ദി​​​​​​ഗ്രാ​​​​​​മി​​​​​​ൽ 1956 വോ​​​​​​ട്ടി​​​​​​നു പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ട മ​​​​​​മ​​​​​​ത ഭ​​​​​​വാ​​​​​​നി​​​​​​പു​​​​​​രി​​​​​​ൽ 15,105 വോ​​​​​​ട്ടി​​​​​​നാ​​​​​​ണ് മു​​​​​​ൻ സ​​​​​​ഹ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​നു മു​​​​​​ന്നി​​​​​​ൽ അ​​​​​​ടി​​​​​​തെ​​​​​​റ്റി വീ​​​​​​ണ​​​​​​ത്.

അഞ്ചര വർഷംകൊണ്ട് മുഖ്യമന്ത്രിപദത്തിൽ

ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യി​​​​​​​​ലെ​​​​​​​​ത്തി അ​​​​​​​​ഞ്ച​​​​​​​​ര വ​​​​​​​​ര്‍ഷം​​​​​​​​കൊ​​​​​​​​ണ്ട് മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​ക്ക​​​​​​​​സേ​​​​​​​​ര സ്വ​​​​​​​​ന്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യ നേ​​​​​​​​താ​​​​​​​​വാ​​​​​​​​ണ് സു​​​​​​​​വേ​​​​​​​​ന്ദു. ബം​​​​​​ഗാ​​​​​​ളി​​​​​​ന്‍റെ ഒ​​​​​​ന്പ​​​​​​താ​​​​​​മ​​​​​​ത്തെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യ സു​​​​​​വേ​​​​​​ന്ദു 1970 ഡി​​​​​​​​സം​​​​​​​​ബ​​​​​​​​ര്‍ 15ന് ​​​​​​​​ഈ​​​​​​​​സ്റ്റ് മി​​​​​​​​ഡ്‌​​​​​​​​നാ​​​​​​​​പു​​​​​​​​ര്‍ ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ കാ​​​​​​ർ​​​​​​കു​​​​​​ലി ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ലാ​​​​​​ണു ജ​​​​​​​​നി​​​​​​ച്ച​​​​​​​​ത്. കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത​​​​​​യി​​​​​​ലെ ര​​​​​​വീ​​​​​​ന​​​​​​ന്ദ്ര ഭാ​​​​​​ര​​​​​​തി യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ബി​​​​​​രു​​​​​​ദം നേ​​​​​​ടി​​​​​​യ ഇ​​​​​​ദ്ദേ​​​​​​ഹം വൈ​​​​​​കാ​​​​​​തെ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​യി. പി​​​​​​​​താ​​​​​​​​വ് ശി​​​​​ശി​​​​​ർ അ​​​​​ധി​​​​​കാ​​​​​രി​​​​​യു​​​​​ടെ ത​​​​​ണ​​​​​ലി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സു​​​​​വേ​​​​​ന്ദു​​​​​വി​​​​​ന്‍റെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​പ്ര​​​​​വേ​​​​​ശം. ഈ​​​​​സ്റ്റ് മി​​​​​ഡ്നാ​​​​​പു​​​​​രി​​​​​ൽ ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ​​​​​ത്തെ പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത് ശി​​​​​ശി​​​​​ർ അ​​​​​ധി​​​​​കാ​​​​​രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ വി​​​​​ദ്യാ​​​​​ർ​​​​​ഥിപ്ര​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ഛത്ര ​​​​​പ​​​​​രി​​​​​ഷ​​​​​ത്ത് നേ​​​​​താ​​​​വാ​​​​​യി​​​​​രു​​​​​ന്ന സു​​​​​വേ​​​​​ന്ദു 1995ൽ ​​​​​കോ​​​​​ണ്ടാ​​​​​യി മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ല​​​​​റാ​​​​​യി. 1998ൽ ​​​​​ശി​​​​​ശി​​​​​ർ അ​​​​​ധി​​​​​കാ​​​​​രി​​​​​യും സു​​​​​വേ​​​​​ന്ദു​​​​​വും തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ൽ ചേ​​​​​ർ​​​​​ന്നു. 2006ൽ ​​​​​കോ​​​​​ണ്ടാ​​​​​യി മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് സു​​​​​വേ​​​​​ന്ദു നി​​​​​യ​​​​​മ​​​​​സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യി. 2009ല്‍ ​​ ​​​​​​ടാം​​​​​​​​ലു​​​​​​​​ക് മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ത്തി​​​​​​​​ല്‍നി​​​​​​​​ന്നു ലോ​​​​​​​​ക്‌​​​​​​​​സ​​​​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു വി​​​​​ജ​​​​​യി​​​​​ച്ചു. സി​​​​​പി​​​​​എം അ​​​​​തി​​​​​കാ​​​​​യ​​​​​ൻ ല​​​​​ക്ഷ്മ​​​​​ൺ സേ​​​​​ത്തി​​​​​നെ​​​​​യാ​​​​​ണ് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. 2014ലും ​​​​​​​​വി​​​​​​​​ജ​​​​​​​​യം ആ​​​​​​​​വ​​​​​​​​ര്‍ത്തി​​​​​​​​ച്ചു.

മമതയുമായി ഇടഞ്ഞ് ബിജെപിയിൽ

2016ല്‍ ​​​​​​​​സു​​​​​​​​വേ​​​​​​​​ന്ദു ലോ​​​​​​​​ക്‌​​​​​​​​സ​​​​​​​​ഭാം​​​​​​​​ഗ​​​​​​​​ത്വം രാ​​​​​​​​ജി​​​​​​​​വ​​​​​​​​ച്ച് നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ച്ചു വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ചു. മ​​​​​​​​മ​​​​​​​​ത ബാ​​​​​​​​ന​​​​​​​​ര്‍ജി സ​​​​​​​​ര്‍ക്കാ​​​​​​​​രി​​​​​​​​ല്‍ ഗ​​​​​​​​താ​​​​​​​​ഗ​​​​​​​​ത മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​യി. എ​​​​​​​ന്നാ​​​​​​​ൽ, മ​​​​​​​​മ​​​​​​​​ത​​​​​​​​യു​​​​​​​​മാ​​​​​​​​യി ഇ​​​​​​​​ട​​​​​​​​ഞ്ഞ് 2020 ന​​​​​​​​വം​​​​​​​​ബ​​​​​​​​ര്‍ 27നു ​​​​​​​​സു​​​​​​​വേ​​​​​​​ന്ദു മ​​​​​​​​ന്ത്രി​​​​​​​​സ്ഥാ​​​​​​​​നം രാ​​​​​​​​ജി​​​​​​​​വ​​​​​​​​ച്ചു. മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി​​​​യു​​​​ടെ അ​​​​​ന​​​​​ന്ത​​​​​ര​​​​​വ​​​​​ൻ അ​​​​​ഭി​​​​​ഷേ​​​​​ക് ബാ​​​​​ന​​​​​ർ​​​​​ജി പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ലെ ര​​​​​ണ്ടാ​​​​​മ​​​​​നാ​​​​​യ​​​​​തു സു​​​​​വേ​​​​​ന്ദു​​​​​വി​​​​​നു സ്വീ​​​​​കാ​​​​​ര്യ​​​​​മാ​​​​​യി​​​​​ല്ല. 2020 ഡി​​​​​സം​​​​​ബ​​​​​ർ 16നു ​​​​​തൃ​​​​​ണ​​​​​മൂ​​​​​ൽ വി​​​​​ട്ട സു​​​​​വേ​​​​​ന്ദു മൂ​​​​​ന്നു ദി​​​​​വ​​​​​സ​​​​​ത്തി​​​​​ന​​​​​കം ബി​​​​​ജെ​​​​​പി​​​​​യി​​​​​ൽ അം​​​​​ഗ​​​​​ത്വ​​​​​മെ​​​​​ടു​​​​​ത്തു.

ഈ​​​​​​​​സ്റ്റ് മി​​​​​​​​ഡ്‌​​​​​​​​നാ​​​​​​​​പു​​​​​​​​രി​​​​​​ലെ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യം അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി​​​​​​​​ കു​​​​​​​​ടും​​​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ത്തി​​​​​​ലാ​​​​​​ണ്. ശി​​​​​​​​ശി​​​​​​​​ര്‍ അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി (84) ര​​​​​​​​ണ്ടാം യു​​​​​​​​പി​​​​​​​​എ സ​​​​​​​​ര്‍ക്കാ​​​​​​​​രി​​​​​​​​ല്‍ മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. 2009, 2014, 2019 ലോ​​​​​​​​ക്‌​​​​​​​​സ​​​​​​​​ഭാ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍ കാ​​​​​​​​ന്തി മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ത്തി​​​​​​​​ല്‍നി​​​​​​​​ന്നു തൃ​​​​​​​​ണ​​​​​​​​മൂ​​​​​​​​ല്‍ ടി​​​​​​​​ക്ക​​​​​​​​റ്റി​​​​​​​​ല്‍ വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ച​​​​​​​​ത് ശി​​​​​​​​ശി​​​​​​​​ര്‍ അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ ശ​​​​​​ക്തി​​​​​​ദു​​​​​​ർ​​​​​​ഗ​​​​​​മാ​​​​​​യി ഈ​​​​​​സ്റ്റ് മി​​​​​​ഡ്നാ​​​​​​പു​​​​​​ർ

സു​​​​​​​​വേ​​​​​​​​ന്ദു​​​​​​​​വി​​​​​​​​ന്‍റെ ഇ​​​​​​​​ള​​​​​​​​യ സ​​​​​​​​ഹോ​​​​​​​​ദ​​​​​​​​ര​​​​​​​​ന്‍ ദി​​​​​​​​ബ്യേ​​​​​​​​ന്ദു അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി തൃ​​​​​​​​ണ​​​​​​​​മൂ​​​​​​​​ല്‍ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധി​​​​​​​​യാ​​​​​​​​യി ലോ​​​​​​​​ക്‌​​​​​​​​സ​​​​​​​​ഭാം​​​​​​​​ഗ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. സു​​​​​​​​വേ​​​​​​​​ന്ദു​​​​​​​​വി​​​​​​​​നൊ​​​​​​​​പ്പം പി​​​​​​​​താ​​​​​​​​വും സ​​​​​​​​ഹോ​​​​​​​​ദ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളും ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യി​​​​​​​​ലെ​​​​​​​​ത്തി. ഇ​​​ത്ത​​​വ​​​ണ ദി​​​ബ്യേ​​​ന്ദു അ​​​ധി​​​കാ​​​രി ഇ​​​ഗ്ര മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു ബി​​​ജെ​​​പി ടി​​​ക്ക​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ചു. അ​​​​​​ധി​​​​​​കാ​​​​​​രി കു​​​​​​ടും​​​​​​ബം തൃ​​​​​​ണ​​​​​​മൂ​​​​​​ൽ വി​​​​​​ട്ട് ബി​​​​​​ജെ​​​​​​പി​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​തോ​​​​​​ടെ ഈ​​​​​​സ്റ്റ് മി​​​​​​ഡ്നാ​​​​​​പു​​​​​​ർ ജി​​​​​​ല്ല ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ ശ​​​​​​ക്തി​​​​​​ദു​​​​​​ർ​​​​​​ഗ​​​​​​മാ​​​​​​യി മാ​​​​​​റി.

പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​നേ​​​​​​താ​​​​​​വെ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ മ​​​​​​മ​​​​​​ത സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു ക​​​​​​ന​​​​​​ത്ത വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യാ​​​​​​ണ് സു​​​​​​വേ​​​​​​ന്ദു ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ​​​​​​ത്. നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലും പു​​​​​​റ​​​​​​ത്തും തൃ​​​​​​ണ​​​​​​മൂ​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ​​​​​​തി​​​​​​രേ നി​​​​​​ര​​​​​​ന്ത​​​​​​രം പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​നു സു​​​​​​വേ​​​​​​ന്ദു നേ​​​​​​തൃ​​​​​​ത്വം ന​​​​​​ല്കി. മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​സ്ഥാ​​​​​​ന​​​​​​ത്തേ​​​​​​ക്കു ബി​​​​​​ജെ​​​​​​പി നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​നു മ​​​​​​റ്റൊ​​​​​​രു പേ​​​​​​രു നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ക്കാ​​​​​​നി​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു. ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ ബ​​​ഹു ഭൂ​​​രി​​​പ​​​ക്ഷ​​​വും പി​​​ന്തു​​​ണ​​​ച്ച​​​ത് സു​​​വേ​​​ന്ദു​​​വി​​​നെ​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up